അലനല്ലൂര്‍: നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണത്തിനായി മുണ്ടക്കുന്ന് വാര്‍ഡിലെ ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിന് അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്ന് വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമി തിയില്‍ പ്രമേയവും അവതരിപ്പിച്ചു.ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്ന് പോകുന്ന എടത്തനാട്ടുകര മൂന്ന് വില്ലേജില്‍ ഉള്‍പ്പെടുന്ന മുണ്ടക്കുന്ന് വാര്‍ഡില്‍ 55 വീടുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. സാധാരണക്കാ രാണ് ഇവര്‍.വികസനത്തിന് എതിരല്ലെന്നും വീടുകള്‍ നഷ്ടമാകാത്ത രീതിയില്‍ പദ്ധതി നടപ്പിലാക്കണമെന്നും സജ്‌ന പ്രമേയത്തില്‍ ആ വശ്യപ്പെട്ടു.