മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.ബ്ലോക്ക് പഞ്ചായത്തില്‍ ഭരണസ്തം ഭനവും വികസനമുരടിപ്പും അഴിമതിയും ആരോപിച്ചായിരുന്നു സ മരം.ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരമായി ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിലപാടുമായി ബ്ലോക്ക് പഞ്ചാ യത്ത് ഭരണാധികാരികള്‍ മുന്നോട്ട് പോയാല്‍ അതിനെ തെരുവിലും നേരിട്ടും നിയമപരമായും ചോദ്യം ചെയ്യുമെന്ന് റിയാസുദ്ദീന്‍ പറ ഞ്ഞു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാജ് മോഹന്‍ അധ്യക്ഷനായി. സെക്രട്ടറിയേറ്റ് അംഗങ്ങളായ റഷീദ്,അംബരീഷ്,റാഷിദ് തുടങ്ങി യവര്‍ നേതൃത്വം നല്‍കി.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം സ്വാഗതവും ട്രഷറര്‍ എം.റംഷീക്ക് നന്ദിയും പറഞ്ഞു.