മണ്ണാര്‍ക്കാട്:പാചകവാതക ഇന്ധന വിലവര്‍ധന നിയന്ത്രിക്കണമെ ന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയണമെന്നും ആര്‍എസ്പി മണ്ണാര്‍ക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സം സ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാ ണെന്നും വാഗ്ദാന ലംഘനങ്ങള്‍ നടത്തി ജനവഞ്ചന തുടരുന്ന സര്‍ ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് വിജയമെന്നും സമ്മേളനം വിലയിരുത്തി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിശ്ചലാനന്ദന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ രാജന്‍ അധ്യക്ഷനായി.എ അയ്യപ്പന്‍ റിപ്പോര്‍ട്ട് അവ തരിപ്പിച്ചു.ഇ കെ ഷാജി സംസാരിച്ചു.മണ്ഡലം സെക്രട്ടറിയായി അയ്യപ്പനെ തെരഞ്ഞെടുത്തു.കൃഷ്ണകുമാര്‍ സ്വാഗതവും ബാപ്പുട്ടി നന്ദിയും പറഞ്ഞു.