കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻ്ററി സ്കൂളിൽ ദേശീയ ഹരിതസേന യൂണിറ്റിൻ്റെയും വള്ളുവനാട് ഫാർമേ ഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റേയും സംയുക്താഭിമുഖ്യത്തിൽ “ഒരേയൊരു ഭൂമി” എന്ന പ്രമേയത്തിൽ പരിസ്ഥിതി സംരക്ഷണ പക്ഷാചരണത്തിന് തുടക്കമായി.ഗ്രാമപഞ്ചായത്തംഗം കെ.ടി.അബ്ദു ള്ള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസി അധ്യക്ഷനായി.വി.എഫ്.പി.ഒ ചെയർമാൻ കാസിം ആലായൻ മു ഖ്യപ്രഭാഷണം നടത്തി.പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി, വി. എഫ്.പി.ഒ വൈസ് ചെയർമാൻ അരവിന്ദൻ ചൂരക്കാട്ടിൽ,സി.ഇ.ഒ ഷെരീഫ് പാലക്കണ്ണി,സ്കൂൾ മാനേജർ റഷീദ് കല്ലടി, പി.എം.കുഞ്ഞി ക്കോയ തങ്ങൾ,റഷീദ് കൊടക്കാട്,ജോൺ റിച്ചാർഡ്,ഹരിത സേന ലീഡർ മുഹമ്മദ് അസ് ലം പ്രസംഗിച്ചു.ഹരിത വിദ്യാലയ പദ്ധതി യുടെ ഭാഗമായി വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ,കുട്ടികൾക്ക് വൃക്ഷതൈ വിതരണം,ജൈവവൈവിധ്യ സംരക്ഷണം,മാലിന്യ സംസ്കരണം, ജലസംരക്ഷണം,ജൈവ പച്ചക്കറി കൃഷിത്തോട്ടം, ബോധവൽക്കരണ ക്ലാസുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ പക്ഷാചരണ കാലയളവിൽ നടപ്പാക്കും.