മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേ ഷന്‍ കുന്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയുടെ സഹകരണ ത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.പെരിമ്പടാരി കിഴക്കുംപുറം കോളനിയിലെ അംഗനവാടിയില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം പേര്‍ പരിശോധനക്ക് എത്തി.അസോസിയേഷന്‍ പ്രസി ഡന്റ് എം. ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി. അച്ചുത നു ണ്ണി അധ്യക്ഷനായി.ഡോ.അഞ്ജു,ഡോ.ഡാനിഷ് എന്നിവര്‍ രോഗിക ളെ പരിശോധിച്ചു.നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മാസിത സത്താര്‍ കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.വിവിധരോഗ നിര്‍ണയ ത്തിനാവശ്യമായ പരിശോധനകള്‍ നടത്തി മരുന്നുകള്‍ വിതരണം ചെയ്തു.ഗ്രീന്‍വാലി ജോ.സെക്രട്ടറി ലിസ്സി ദാസ്, എക്‌സി. അംഗ
ങ്ങ ളായ വിനുജേക്കബ് തോമസ്, ഷാജു പൂക്കുത്ത്,സാദിഖ് സംസാ രിച്ചു.