കല്ലടിക്കോട്: ജയ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ച കല്ലടിക്കോട് കാഞ്ഞിക്കുളം,കാപ്പുകാട്,ചെറുകടവില്‍ ജോസഫിന്റെ മകന് സി.ജെ ചാള്‍സിന് നാടിന്റെ നിറമിഴികളോട് യാത്രാമൊഴിയേകി. ശനിയാഴ്ച ജയ്പൂര്‍-ഡല്‍ഹി എക്സ്പ്രസ് ഹൈവേയില്‍ ബിലാഞ്ചി കള്‍വര്‍ട്ടിന് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ചാള് സ് മരിച്ചത്.ചാള്‍സും ഇന്‍ഡോര്‍ സ്വദേശി ജിതേന്ദ്ര പാട്ടീലും സഞ്ച രിച്ചിരുന്ന വാഹനത്തില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരു ന്നു.ഗുരുതരമായി പരിക്കേറ്റ ചാള്‍സ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.ജിതേന്ദ്ര പാട്ടീല്‍ ചികിത്സയില്‍ തുടരുകയാണ്. ചാള്‍സി ന്റെ ഭൗതിക ദേഹം ഇന്ന് വീട്ടിലെത്തിച്ചു.വീട്ടില്‍ പൊതുദര്‍ശന ത്തിന് വെച്ച മൃതദേഹത്തില്‍ എ.പ്രഭാകരന് എംഎല്‍എയുള്‍പ്പടെ സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട നൂറ് കണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.തുടര്‍ന്ന് ധോണിയിലെ സെമിത്തേരി യി ല്‍ സംസ്കരിച്ചു.മാതാവ് ഷാന്റി.ഭാര്യ: പ്രസീല,മകള്‍: ഇവാനിയ.