അലനല്ലൂര്‍: സ്മാര്‍ട്ട് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ വിദ്യാഭ്യാസ സെമിനാറും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.പ്രശസ്ത മോട്ടിവേ ഷണല്‍ സ്പീക്കറും ഫറൂഖ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിലെ അ സി.പ്രൊഫസറുമായ നൗഫല്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.സ്ത്രീ കള്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിലൂടെ പുതിയ സാമൂഹ്യ നിര്‍മിതിക്ക് സഹായമാകുമെന്നു അദ്ദേഹം പറഞ്ഞു.2021-2022 അധ്യായന വര്‍ഷത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിക ളെയും കോഴ്‌സ് പൂര്‍ത്തിയാക്കി ഈ വര്‍ഷത്തില്‍ തന്നെ വിവിധ സ്‌കൂളുകളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചവരേയും ആദരി ച്ചു. മാനേജിങ് ഡയറക്ടര്‍ വാലയില്‍ മന്‍സൂറലി, പ്രിന്‍സിപ്പാള്‍ യാ സര്‍ അറഫാത്ത്, എം സജിയ ടീച്ചര്‍, ഹബീബ ടീച്ചര്‍, ഷമീന ടീച്ചര്‍ സംസാരിച്ചു. ദീപ്തി മോള്‍, സുമയ്യ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!