അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അല നല്ലൂര്‍ യൂണിറ്റ് പ്രസാദ് അനുസ്മരണവും പഠനോപകരണ കിറ്റ് വിത രണവും സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ ഉണ്ണി യാല്‍ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി പി പി കെ മുഹമ്മദ് അബ്ദു റഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.മാസ്റ്റേഴ്‌സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മുഹമ്മദിനേയും മാ സ്റ്റേഴ്‌സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ഗോള്‍ വല കാത്ത് വിജയത്തിലെത്തിച്ച ഗോള്‍കീപ്പര്‍ ഷമീറിനെയും യൂത്ത് വിംഗ് അലനല്ലൂര്‍ യൂണിറ്റ് ആദരിച്ചു.പി പി രാജഗോപാലന്‍, ജെയിം സ് തെക്കെകുറ്റ്, ബഷീര്‍, ആരിഫ് തുവശ്ശേരി, ഇക്കിരിമത്ത്,യുസഫ് സിറ്റി,വിഷ്ണു അലനല്ലൂര്‍, സലീം എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് ട്രെഷറര്‍ നിയാസ് കോങ്ങത്ത് സ്വാഗതവും യൂത്ത് വിങ്ങ് പ്രസിഡ ന്റ് യൂസഫ് ചോലയില്‍ നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!