പാലക്കാട്: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴി ലുള്ള സ്ഥാപനങ്ങളിലെ കുടിശ്ശിക നിവാരണ യജ്ഞവുമായി ബന്ധ പ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍ സ് ഹാളില്‍ നടന്ന അദാലത്തില്‍ 1511215 രൂപ ഈടാക്കി.
ജില്ലയിലെ റേഷന്‍ വ്യാപാരികള്‍, റേഷന്‍ മൊത്ത വ്യാപാരികള്‍, മണ്ണെണ്ണ മൊത്തവ്യാപാരികള്‍ എന്നിവരില്‍ നിന്നാണ് സര്‍ക്കാ റിലേക്ക് അടയ്ക്കേണ്ട കുടിശ്ശിക തുക പിരിച്ചെടുത്തത്. അദാല ത്തില്‍ പങ്കെടുത്തവര്‍ക്ക് പലിശ ഒഴിവാക്കി കുടിശ്ശിക തുക അടയ്ക്കാനുള്ള അവസരം ലഭിച്ചു.
കുടിശ്ശിക നിവാരണ യജ്ഞത്തില്‍ പൊതുവിതരണ വകുപ്പ് ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ വി.സുഭാഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ വി. കെ ശശിധരന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെ ടുത്തു.