അഗളി: അട്ടപ്പാടിയിലെ ഊരു നിവാസികള്‍ക്കായി ഭാരതീയ ചികി ത്സാ വകുപ്പ്,നാഷണല്‍ ആയുഷ്മിഷന്‍,ലയണ്‍സ് ക്ലബ്ബ് ഓഫ് മണ്ണാര്‍ ക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയൂര്‍ വേദ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നമ്ത് ആരോഗ്യ നമ്ത് ആയൂര്‍ വ്വേദ എന്ന പേരില്‍ മെയ് 20ന് രാവിലെ 10 മണി മുത ല്‍ ഉച്ചയ്ക്ക് 2 മണി വരെ പുതൂര്‍ ഗവ.ട്രൈബല്‍ വി.എച്ച്.എസ് സ്‌കൂ ളിലാണ് ക്യാ മ്പ് നടക്കുക.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്യും.പുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് ജ്യോതി അനില്‍കുമാര്‍ അധ്യക്ഷയാകും.വിളര്‍ച്ചാ പ്രതി രോധം ആയുര്‍വ്വേദത്തിലൂടെ എന്ന വിഷയത്തില്‍ നടക്കുന്ന സെമി നാറില്‍ തെങ്കര ആയൂര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീ സര്‍ ഡോ.ആനി അലക്‌സ് വിഷയാവതരണം നടത്തും.പുതൂര്‍ ഡെ പ്യൂട്ടി റേഞ്ചര്‍ കെ.മനോജ്,മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സാബു എന്നിവര്‍ സംസാരിക്കും.പാലക്കാട് ജില്ലയിലെ പ്രഗത്ഭരായ പത്ത് മെഡിക്കല്‍ ഓഫീസര്‍മാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷിബു അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!