മണ്ണാര്‍ക്കാട്: തൃശ്ശൂര്‍ പൂരത്തില്‍ മണ്ണാര്‍ക്കാടിന്റെ തിളക്കമായി കൈവേലക്കൂട്ടം മണ്ണാര്‍ക്കാടിന്റെ കുരുത്തോല കുടയും. തിരുവ മ്പാടി ദേശമാണ് കുടമാറ്റത്തിനിടെ കൈവേലക്കൂട്ടം നിര്‍മിച്ച കുരു ത്തോല കുട ഉയര്‍ത്തിയത്.കുട ചൂടിയ അരയന്നമാണ് കുരുത്തോ ലയില്‍ തീര്‍ത്തത്.
കുടമാറ്റത്തിനിടെ തിരുവമ്പാടി ഈ ദേശം ഈ കുട ഉയര്‍ത്തിയത് പൂരപ്രേമികള്‍ക്ക് വേറിട്ട വിസ്മയ കാഴ്ചയായി.പൂര ചരിത്രത്തില്‍ ഇ താദ്യമായായിരുന്നു ഇങ്ങിനെയൊരു വ്യത്യസ്തത.കുരുത്തോല കലാ കാരനായ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് 14 ഓളം കുരുത്തോ ല കുടുകള്‍ ഒരുക്കിയത്.
ഹരിത ചട്ടത്തിന്റെ കാലത്ത് തെങ്ങോലയും പനയോലയും കൊണ്ട് അലങ്കാരങ്ങള്‍ തീര്‍ക്കുന്ന കൈവേല കൂട്ടം സംസ്ഥാനത്തിന് അക ത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളില്‍ കുരുത്തോല അലങ്കാ രങ്ങള്‍ ചെയ്തിട്ടുണ്ട്.ക്ഷേത്രാലങ്കാരങ്ങള്‍ക്ക് പുറമേ കല്ല്യാണം, ജന്‍മ ദിനാഘോഷം,പാര്‍ട്ടി പരിപാടികള്‍,മറ്റ് സ്റ്റേജ് പരിപാടികള്‍ക്കു മെ ല്ലാം കുരുത്തോല അലങ്കാരം ചെയ്ത് നല്‍കാന്‍ കൈവേലക്കൂട്ടം തയ്യാ റാണ്.