വെട്ടത്തൂര്‍:നിര്‍ധനരായ രണ്ട് കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കി റ്റെത്തിച്ച് നല്‍കിയപ്പോള്‍ വെട്ടത്തൂര്‍ എഎംയുപി സ്‌കൂളിലെ ആ റാം ക്ലാസ്സുകാരായ ഒമ്പത് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സന്തോഷ ത്തിന്റെ മധുരം നിറഞ്ഞിരുന്നു.കിറ്റ് ഏറ്റുവാങ്ങിയവരുടെ കണ്ണുക ളില്‍ നിറഞ്ഞ നന്ദിയുടെ തിളക്കം പറഞ്ഞറിയിക്കാനാവാത്തതാ ണെന്ന് കുഞ്ഞുവാക്കുകള്‍.
ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ജന,മിഥുന്‍, നിവേദ്യ, ശ്വേത, വിജിഷ,അനന്യ,നിലാചന്ദന,ശ്രീഷ്ണ,നേഹ എന്നിവര്‍ നന്‍മയുടെയും പ്രതീക്ഷയുടെയും പുതിയ പേരുകളാണ്.ഈ കുഞ്ഞു മനസ്സിലെ വലിയ നന്‍മ ചെറിയ പെരുന്നാളിന്റെ സന്തോഷം രണ്ട് കുടുംബ ങ്ങളില്‍ നിറച്ചു.മിഠായി വാങ്ങാന്‍ കരുതി വെച്ചിരുന്ന നാണയത്തു ട്ടുകള്‍ കൊണ്ടാണ് സഹജീവി സ്‌നേഹത്തിന്റെ അനുകരണീയ മാതൃക ഇവര്‍ കാണിച്ചത്.
ബിരിയാണി വാങ്ങാന്‍ എന്തൊക്കെയാണ് വേണ്ടതെന്ന് ക്ലാസ് ടീച്ച റോട് ചോദിച്ചത് അഞ്ജനയാണ്.ടീച്ചര്‍ കാര്യം തിരക്കിയപ്പോള്‍ ഉ ള്ളില്‍ കരുതിവെച്ചിരുന്ന ആഗ്രഹം പറഞ്ഞു.ഒരു കുടുംബത്തിന് വേണ്ട ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റാണ് വാങ്ങിയത്.കുട്ടികളുടെ പ ക്കലുണ്ടായിരുന്ന തുകയില്‍ തികയാതിരുന്നത് രക്ഷിതാക്കളും നല്‍ കി അവരും സദുദ്യമത്തില്‍ പങ്കാളികളായി.പഠനത്തിലും പാഠ്യേത ര പ്രവര്‍ത്തനങ്ങളിലുമെല്ലാം മിടുക്കരായ ഈ വിദ്യാര്‍ത്ഥികള്‍ വി ദ്യാലയത്തിനും നാടിനു അഭിമാനമാവുകയാണ്.