പാലക്കാട്: എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ആറാം ദിനത്തിൽ നിറസന്ധ്യ കലാ സാംസ്കാരിക പരിപാടിയിൽ പ്രഭാവതി യും സംഘവും ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. തുടർന്ന് കാവേറ്റം നാടന്‍കലാ പഠനഗവേഷണകേന്ദ്രത്തിന്റെ കാവേറ്റം നാട്ടറിവു പാട്ടുകള്‍ നാടന്‍കലകളുടെ വിരുന്ന് അരങ്ങേറി. ശേഷം വിനീത നെടുങ്ങാടി മോഹിനിയാട്ട കച്ചേരി ‘ലയസൗഭഗം’ അവരിപ്പിച്ചു. വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ പരിപാടി നടന്നു.

നിറസന്ധ്യ കലാ സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം സിനിമാ താരം വിയാൻ മംഗലശ്ശേരി നിർവ്വഹിച്ചു. നാടക-സിനിമാ സംവിധാ യകൻ കെ.എ നന്ദജൻ അധ്യക്ഷനായി. മുരളി എസ് കുമാർ, ടൂറിസം വകുപ്പ് ഡി.ഡി. എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!