പാലക്കാട്: വാഹനമോടിക്കുമ്പോള്‍ സ്വയം സുരക്ഷിതരാവുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യുന്ന രീതിയില്‍ വാഹന മോടിക്കേണ്ടതുണ്ടെന്ന് സെമിനാര്‍. ‘റോഡപകടങ്ങള്‍ എങ്ങനെ കു റക്കാം ‘ എന്ന വിഷയത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി. എം. രവികുമാര്‍ സെമിനാര്‍ നയിച്ചു. റോഡിലെ ആദ്യ പരിഗണന മറ്റുള്ളവര്‍ക്കായിരിക്കണം.നിങ്ങളാദ്യം എന്നതാണ് മോട്ടോര്‍ വാഹ ന വകുപ്പിന്റെ മുദ്രാവാക്യം.ചുറ്റുപാടും നോക്കുക, മറ്റു വാഹന ങ്ങളുമായി അകലം പാലിക്കുകയും, ഡ്രൈവിങിനിടെ ശ്രദ്ധ തെറ്റി ക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ റോഡപക ടങ്ങള്‍ കുറയ്ക്കാനാവുമെന്നും പി. എം. രവികുമാര്‍ പറഞ്ഞു. ഇന്ത്യ യില്‍ ഒരു ദിവസം 400 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെടാറു ണ്ടെ ന്നാണ് കണക്ക്. അമിത വേഗതയും അശ്രദ്ധയോടെയുള്ള ഓവര്‍ടേ ക്കിങ്ങുമാണ് വാഹനങ്ങളുടെ അപകടത്തിന് പ്രധാന കാരണം. ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് , കാര്‍ ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിലൂടെ അപകടങ്ങള്‍ ഒരു പരിധി വരെ തടയും. പെട്ടെന്നുള്ള റോഡ് മുറിച്ച് കടക്കലും ഫോണ്‍ ഉപയോഗിച്ച് കൊണ്ടുള്ള റോഡ് മുറിച്ചു കടക്കലും കാല്‍ നടക്കാരില്‍ അപകടം വരുത്തുമെന്നും സെമിനാറില്‍ പറഞ്ഞു.

റോഡ് സുരക്ഷ ക്രമീകരണങ്ങളും നൂതന സാങ്കേതിക വിദ്യയും സെമിനാർ നടത്തി

റോഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ചിത്രീകരണവും നൂതന സാ ങ്കേതിക വിദ്യയും പരിചയപ്പെടുത്തി പൊതുമരാമത്ത് നിരത്ത് വി ഭാഗം സെമിനാർ നടത്തി. ഷൊർണൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. പ്രമോദ് സെമിനാർ നയിച്ചു. റോഡ് സുരക്ഷാ ക്രമീകരണമായ സൂപ്പർ എലിവേഷനിലൂടെ വളവുകളിൽ വാഹനം റോഡിൽ നിന്നും തെന്നി മാറാതെ ബലം ഉപയോഗിച്ച് പ്രതിരോധി ക്കാനായി സാധിക്കും. ട്രാഫിക് സൈൻ, ട്രാഫിക് സിഗ്നൽസ്, നടപ്പ ത്ര മാർക്കിങ്സ്‌, ട്രാഫിക് ഐലന്റ്സ്, എന്നീ ഉപകരണങ്ങൾ ട്രാഫി ക് നിയന്ത്രിക്കാൻ സഹായിക്കുന്നു. രാത്രികാല സുരക്ഷയ്ക്കായി റോഡ് സ്റ്റഡുകൾ വളരെ ഉപകാരപ്രദമാണ്. രാത്രികാല യാത്രയിലു ള്ള വളവുകൾ തിരിച്ചറിയാനായി ഷെവ്റോൺ രീതിയാണ് ഉപയോ ഗിക്കുന്നത്. റോളർ ക്രാഷ് ബാരീയർ ഉപയോഗിക്കുന്നതിലൂടെ വാഹനത്തെ ട്രാക്കിൽ നിർത്തുകയും കുന്നിൻ പ്രദേശത്തെയും, അപകട മേഖലയെയും നിയന്ത്രിക്കുന്നു.

തെരുവ് വിളക്കുകൾ രാത്രികാല യാത്രയെ സുഖകരമാക്കാനും അ പായങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നു. സീബ്രാലൈൻ കാൽ നട യാത്രക്കാരുടെ സുരക്ഷയും, റോഡ് മുറിച്ചു കടക്കുമ്പോൾ യാ ത്രക്കാർക്ക് നിൽക്കാനുള്ള പ്രത്യേക സ്ഥലവും ഒരുക്കുന്നുണ്ട്. കാ ഴ്ച്ചയില്ലാത്ത യാത്രക്കാരുടെ സുരക്ഷയ്ക്കായി ടാക്ടിക്കൽ ലൈൻ ഉപയോഗിക്കുന്നത് യാത്രാസൗകര്യം എളുപ്പമാക്കാൻ കഴിയുമെന്നും സെമിനാറിൽ പറഞ്ഞു .

സാങ്കേതിക വിദ്യയുടെ കടന്നുവരവ് സ്വയം ഓടിക്കുന്ന കാർ എന്ന രീതിയിലേക്കാണ് ലോകം മാറിക്കൊണ്ടിരിക്കുന്നതെന്നും സെമി നാറിൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!