മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയില്‍ ഒരു മാസമായി നടത്തി വന്ന സ്‌ നേഹ ഇഫ്താറിന് വിഭവ സമൃദ്ധമായ പെരുന്നാള്‍ ഭക്ഷണത്തോടെ സമാപനമായി.രോഗികളും കൂട്ടിരിപ്പുകാരുമുള്‍പ്പെടെ നൂറോളം പേ ര്‍ക്ക് ഇന്ന് ഭക്ഷണം നല്‍കി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തി ല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷമിര്‍ പഴേരി അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ കളത്തില്‍,ജില്ല സെക്രട്ടറി അഡ്വ.നൗഫല്‍ കളത്തില്‍,മണ്ഡലം വൈസ് പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ സമദ് പൂവ്വക്കോടന്‍,ഷമീര്‍ മാസ്റ്റര്‍, ഷമീര്‍ വാപ്പു, ഹാരിസ് കോല്‍പ്പാടം, സജീര്‍ ചങ്ങലീരി,യു.പി നിഷാദ്, ടി.കെ സാലിഹ്, നസിമുദ്ദീന്‍ പള്ളത്ത്,നഫാഹ് മദനി സംബന്ധിച്ചു. മണ്ഡ ലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ സ്വാഗതവും ട്രഷറര്‍ ഷറഫുദ്ദീന്‍ ചങ്ങലീരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!