കല്ലടിക്കോട്: ദേശീയപാതയോരത്ത് പൈപ്പ് വിന്യസിക്കുന്നതിനാ യി വാട്ടര്‍ അതോറിറ്റി കീറിയ ചാലില്‍ ടാങ്കര്‍ ലോറി കുടുങ്ങി. ആള പായമില്ല.തുപ്പനാട് പള്ളിക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയായിരു ന്നു സംഭവം.
മംഗലാപുരത്ത് നിന്നും സേലത്തേക്ക് ടാര്‍ കയറ്റി പോവുകയായി രുന്നു ലോറി.വൈകീട്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി പുറത്തെ ടുക്കുകയായിരുന്നു.ഈ സമയം ഇതുവഴി ഗതഗാതവും തടസ്സപ്പെട്ടു.
ജലവിതരണ പൈപ്പ് വിന്യസിക്കുന്നതിനായി വാട്ടര്‍ അതേറിറ്റി ദേശീയപാതയുടെ അരികില്‍ ചാല് കീറുന്നത് ശരിയാംവണ്ണം മൂ ടാത്തത് വാഹനങ്ങള്‍ക്ക് അപകടകെണിയാവുകയാണ്. ഒരാഴ്ച ക്കിടെ ഇത് രണ്ടാമത്തെ അപകടമാണ്.പാത നവീകരണം കഴിഞ്ഞ ശേഷം പൈപ്പിടല്‍ പ്രവൃത്തിയുമായി വാട്ടര്‍ അതോറിറ്റിയെത്തി യത് വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.