അഗളി:വനത്തില്‍ അതിക്രമിച്ചു കയറി തീയിടുകയും വന്യമൃഗ വേട്ടയ്ക്ക് ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്നയാ ള്‍ വനംവകുപ്പിന് മുന്നില്‍ കീഴടങ്ങി.അഗളി ജെല്ലിപ്പാറ,കുറുക്കന്‍ കുണ്ട്,എരുമതാനത്ത് വീട്ടില്‍ ജിനീഷ് (41) ആണ്‌ഇന്ന് അന്വേ ഷണ ഉദ്യാഗസ്ഥന് മുമ്പാകെ കീഴടങ്ങിയത്.കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന കുറുക്കന്‍കുണ്ട് വനഭാഗത്ത് അനധികൃതമായി തീയിട്ടതി നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി വേട്ടക്കായി വന ത്തില്‍ കടന്നതിനുമെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. കേസിലെ ഒന്നാം പ്രതിയായ ജെല്ലിപ്പാറ സ്വദേശി ജാസ്‌മെനെ കൃ ത്യം നടന്ന സ്ഥലത്ത് വെച്ച് സ്‌ഫോടക വസ്തുക്കളുമായി പിടികൂടി യിരുന്നു.തീയിട്ടതിനെ തുടര്‍ന്ന് അഞ്ച് ഹെക്ടര്‍ വനമാണ് കത്തി നശിച്ചത്.