തച്ചമ്പാറ : ദേശീയപാത പോന്നകോട് ജങ്ഷനിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബൈക്കിൽ ഇടിച്ചു, ഒരാൾ മരിച്ചു. നിർത്തിയിട്ട ബൈക്കിൽ ഇരുന്നു മറ്റൊരാളുമായി സംസാരിച്ചിരിക്കുകയായി രു ന്ന ചന്ദനക്കുണ്ട് കോളനി പരേതനായ കുട്ടൻ മകൻ ഉണ്ണികൃഷ്ണൻ (32) ആണ് മരിച്ചത്. ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച കാർ സമീപത്തെ മജീദിൻറെ തട്ടുകടയിലേക്ക് കയറി. ഇവിടെ ഉണ്ടായിരുന്ന മുബാറ ക് (28), സരോജിനി (35) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് 6.30 മണിക്കായിരുന്നു സംഭവം. മണ്ണാർക്കാട് ഭാഗത്തുനിന്നും പാല ക്കാട് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത് ഡ്രൈവ ർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.