അലനല്ലൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തി ക്കപ്പെടുന്ന പകപോക്കൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സർക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം യൂത്ത് പൂക്കാടഞ്ചേരി ശാഖാ ‘പാഠം’ യുവജന സംഗമം ആവശ്യപ്പെട്ടു. കൊ ലപാതകത്തിലും, ഗൂഢാലോചനയിലും പങ്കാളികളാകുന്നവർക്ക് രാഷ്ട്രീയ അഭയം നൽകുന്നത് അവസാനിപ്പിക്കണമെന്നും സംഗമം അഭിപ്രായപെട്ടു.സമ്മേളനം വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന ഉപാ ധ്യക്ഷൻ കെ. നൂറുദ്ധീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് ശാഖാ വൈസ് പ്രസിഡന്റ് കെ. ഷിഹാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.വിസ്‌ഡം യൂത്ത് അലനല്ലൂർ മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ് സ്വലാഹി, പ്രസിഡന്റ് ഉണ്ണീൻ ബാപ്പു മാസ്റ്റർ, ശാഖാ സെ ക്രട്ടറി കെ. ഇബ്രാഹിം, വിസ്‌ഡം ശാഖാ സെക്രട്ടറി സി.പി ഷരീഫ് മാസ്റ്റർ, വിസ്‌ഡം സ്റ്റുഡന്റ്സ് ശാഖാ സെക്രട്ടറി പി.ഫഹദ് മദനി, പി.കെ സാജിദ്, അബ്ദുൽ മുനീർ കാത്തിബ് എന്നിവർ പ്രസംഗിച്ചു.