മണ്ണാര്‍ക്കാട്: നെഞ്ചു വേദനയെ തുടര്‍ന്ന് ദോഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ബസില്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍.കോഴിക്കോട് – പാലക്കാട് റൂട്ടിലോടുന്ന സി.കെ.ബി ബസിലെ ജീവനക്കാരാണ് യാത്രക്കാരനെ ആശുപത്രി യിലെത്തി ച്ച് തുണയായത്.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
പൊന്നങ്കോട് സ്വദേശി മോനിച്ചനാണ് (59) ദേഹാസ്വാസ്ഥ്യം ഉണ്ടായ ത്.പാലക്കാട് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്നു ബ സ്.കുന്തിപ്പുഴയിലെത്തിയപ്പോള്‍ ഇദ്ദേഹം അസ്വസ്ഥനാകുന്നത് ക ണ്ട് ബസ് ജീവനക്കാര്‍ ഉടനെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയി ലേക്ക് കുതിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോനിച്ചന് അപക ടമൊന്നുമില്ലെന്ന് ആശുപത്രിവൃത്തങ്ങളില്‍ നിന്നും അറിഞ്ഞ ശേ ഷമാണ് ബസ് യാത്ര തുടര്‍ന്നത്.
സമയം കയ്യില്‍ പിടിച്ചോടുന്ന സ്വകാര്യ ബസുകളുടെ വേഗപ്പാച്ചി ലും അതേ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ യാത്രക്കാരനെ രക്ഷിക്കാന്‍ നന്‍മയുടെ റൂട്ടിലോ ടിയ സി.കെ.ബി ബസിലെ ജീവനക്കാര്‍ക്ക് കയ്യടി നല്‍കി അഭിനന്ദി ക്കുകയാണ് നാട്.