മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിട ങ്ങിലെ സെക്യൂരിറ്റി & പാര്‍ക്കിംങ് സംവിധാനങ്ങള്‍ വിലയിരു ത്താന് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുസ്റ്റേഡിയങ്ങളിലും സന്ദര്‍ശിച്ച് സംവിധാനങ്ങള്‍ വിലയിരുത്തി.ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയമാണ് ആദ്യം സന്ദര്‍ശിച്ചത്. പയ്യനാട് സ്റ്റേഡിയത്തിലെ പാര്‍ക്കിങ് & സെക്യൂരിറ്റി സൗകര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി.
ഡോക്ടര്‍മാര്‍ റെഡി
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മെഡിക്കല്‍ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. മത്സര സമയത്ത് അപകടം സംഭവിച്ചാല്‍ എങ്ങനെ നേരിടണം എന്ന് കാണിക്കുന്നതായിരുന്നു മോക് ഡ്രില്‍. പരിക്കുപറ്റിയ ഉടന്‍ ചേയ്യേണ്ട കാര്യങ്ങള്‍, ആംബുലന്‍സുകളുടെ വരവ് തുടങ്ങിയ എല്ലാ കാര്യങ്ങളും പരിശോധിച്ചു.