മണ്ണാര്‍ക്കാട്: ഗുണമേന്മയുള്ള പഴം,പച്ചക്കറി,പടക്കങ്ങള്‍ വിലക്കു റവിലൊരുക്കി മണ്ണാര്‍ക്കാട് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ വിഷു,ഈസ്റ്റര്‍,റംസാന് ചന്ത ആശുപത്രിപടിയിലെ ഇശല്‍ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു.നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വിലക്കയറ്റത്തിന്റെ വര്‍ത്തമാനകാലത്ത് അവ ശ്യ സാധനങ്ങള്‍ മിതമായ നിരക്കില്‍ സാധാരക്കാര്‍ക്ക് ലഭ്യമാക്കാ നുള്ള അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ ഇടപെടല്‍ മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 15 വരെ രാവിലെ 9.30 മുതല്‍ രാത്രി 10.30 വരെ ചന്ത പ്രവര് ത്തിക്കും.കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ചന്തയില്‍ സ്വീക രിക്കുമെന്നും വിപണനത്തിനും സൗകര്യം ഒരുക്കി നല്‍കുമെന്നും മാനേജര്‍ പി.കെ.അജിത്ത് പറഞ്ഞു.മുന്‍കൂട്ടി ബുക്ക് ചെയ്ത അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയിലെ ഓഹരി ഉടമകള്‍ക്ക് എല്ലാ തരംപഴം, പച്ചക്കറി,പടക്കങ്ങള്‍,കമ്പിത്തിരി,പൂത്തിരി,മത്താപ്പ്,ചക്രം,ഓലപ്പടക്കം,മാലപ്പടക്കം,ചൈനീസ് പടക്കങ്ങള്‍ എന്നിവ ചന്ത യില്‍ നിന്നും കിറ്റായി നല്‍കുമെന്നും അജിത്ത് അറിയിച്ചു.

നഗരസഭാ കൗണ്‍സിലര്‍മാരായ വി.അമുദ,ഇബ്രാഹിം,പൊതു പ്ര വര്ത്തകരായ ബി.മനോജ്,മണികണ്ഠന് പൊറ്റശ്ശേരി,കെ.വി അമീര്‍, എംകെ ഹരിദാസ്,ഫിറോസ് എന്നിവര്‍ സംബന്ധിച്ചു.
