മണ്ണാര്‍ക്കാട്: പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേ വനം നല്‍കുകയെന്ന ലക്ഷ്യത്തോടെ കോടതിപ്പടിയിലെ മണ്ണാര് ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ശാഖ പഴേരി പ്ലാസയുടെ തന്നെ താഴത്തെ നിലയില്‍ സിവില്‍ സ്റ്റേഷന് അഭിമുഖമായ റോ ഡിനോട് ചേര്‍ന്ന പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്ന തായി ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സായാഹ്നശാഖയായി കോടതിപ്പടിയി ലെ പഴേരി പ്ലാസയിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച റൂറ ല്‍ ബാങ്കിന്റെ ശാഖ ഇപ്പോള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ട് മണി വരെയും അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും പ്രവര്‍ത്തിക്കുന്നു.പുതിയ ശാഖയുടെ ഉദ്ഘാടനം വരുന്ന 13ന് ഉച്ച യ്ക്ക് രണ്ട് മണിക്ക് സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി. എന്‍.വാസവന് നിര്‍വഹിക്കും.കെടിഡിസി ചെയര്മാന് പി.കെ. ശശി അധ്യക്ഷനാകും.ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന് റി പ്പോര്‍ട്ട് അവതരിപ്പിക്കും.സ്ട്രോംഗ് റൂം ഉദ്ഘാടനം നഗരസഭ ചെ യര്‍മാന്‍ സി.മുഹമ്മദ് ബഷീറും ലോക്കര്‍ ഉദ്ഘാടനം സഹകരണ സംഘം ജോ.രജിസ്ട്രാര്‍ എം.പി ഹിരണും ഉദ്ഘാടനം ചെയ്യും.
റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച് ഇന്ന് സംസ്ഥാനമാ കെ വ്യാപിച്ച് നില്ക്കുന്ന മുറ്റത്തെ മുല്ല വായ്പ പദ്ധതിയില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് ബാങ്ക് നടപ്പിലാ ക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ യു.ടി രാമകൃഷ്ണന്,പി.ജെ പൗലോസ്,കളത്തില്‍ അബ്ദുള്ള,പാലോട് മണികണ്ഠന്,ബി. മനോ ജ്,ടി.ആര്.സെബാസ്റ്റിയന് സഹകരണ സംഘം അസി.രജിസ്ട്രാര്‍ പ്ലാനിംഗ് പി.ഹരിപ്രസാദ്,സഹകരണ സംഘം അസി.രജിസ്ട്രാര്‍ ജനറല്‍ മണ്ണാര്‍ക്കാട് കെ.ജി.സാബു എന്നിവര്‍ സംബന്ധിക്കും. വാര് ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ സുരേഷ്, വൈ സ് പ്രസിഡന്റ് രമാ സുകുമാരന്‍,സെക്രട്ടറി എം.പുരുഷോത്തമന്, ഡയറക്ടര്‍ ഉമ്മര്‍ എന്നിവര്‍ പങ്കെടുത്തു.
