പാലക്കാട്: ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആള്ക്കൂ്ട്ടത്തിന്റെ മര്‍ദനമേറ്റ യുവാവ് മരിച്ചു.മലമ്പുഴ കടു ക്കാംകുന്നം കണ്ണിയങ്കോട് മുസ്തഫയുടെ മകന് റഫീക്ക് (27) ആണ് മരിച്ചത്.ആലത്തൂര്‍,പല്ലശ്ശന,കൊല്ലങ്കോട് സ്വദേശികളായ മൂന്ന് പേരെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ 1.45ന് ഒലവക്കോട് ജംക്ഷനിലാണ് സംഭവം.കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപി ച്ചാണ് ഒരു സംഘം ആളുകള്‍ റഫീക്കിനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.റഫീക്ക് കുഴഞ്ഞ് വീണാണ് മരിച്ചത്.സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ തടഞ്ഞു വെച്ചു.
പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.മൃതദേഹം ജില്ലാ ആ ശുപത്രി മോര്‍ച്ചറിയില്‍.കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
