കല്ലടിക്കോട്: കരിമ്പ ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ മോഷണം.എട്ട് ല ക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു.ഇന്നലെ രാവിലെയായിരുന്നു കവര്‍ച്ച. വികാരിയും സഹവികാരിയും കുര്‍ബാനയ്ക്ക് പോയപ്പോഴായിരു ന്നു മോഷണം.പള്ളി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായും സേവന പ്രവര്‍ത്തനങ്ങള്‍ക്കായും ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്. വികാരിയു ടെ താമസ സ്ഥലത്തെ ഓഫീസിന്റെ ഗ്ലാസ് വാതില്‍ തുറന്ന് മേശയി ല്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്.
പള്ളിയുടെ നവീകരണം അവസാനഘട്ടത്തിലായതിനാല്‍ ജോലി ക്കാര്‍ക്കും മറ്റും പണം നല്‍കാനുണ്ടായിരുന്നു.അതിനാലാണ് പണം ഓഫീസില്‍ സൂക്ഷിച്ചത്.പള്ളി വികാരി ഫാ.നിമീഷ് ചുണ്ടന്‍കുഴി കല്ലടിക്കോട് പൊലീസില്‍ പരാതി നല്കി. ഈ മാസം 21,22 തിയ തികളിലായി പള്ളിയുടെ ഉദ്ഘാനം നടത്താനായി തിരക്കിട്ട പണി നടക്കുകയാണ്.വികാരി കുര്‍ബാനയ്ക്ക് പോകുമ്പോള്‍ കെട്ടിടത്തി ന് സമീപം പരിചയമില്ലാത്തയാളെ കണ്ടിരുന്നു.ജോലി തേടി വന്ന താണെന്നും ജേലി അന്വേഷിക്കുകയും ചെയ്തിരുന്നു.
വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരി ശോധന നടത്തി.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്, കല്ലടിക്കോട് എസ് എച്ച് ഒ ടി.ശശികുമാര്‍,എസ്ഐ ഡൊമിനിക് ദേവരാജ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
