അലനല്ലൂര്‍: എംഎസ്എഫ് പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി എട ത്തനാട്ടുകരയില്‍ തുടങ്ങി.പൊള്ളുന്ന വേനലില്‍ പറവകള്‍ക്ക് കുടി വെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം.ഗവ.ഹൈസ്‌കൂളിന് സമീപം നട ന്ന മേഖലാ തല ഉദ്ഘാടനം മുസ്ലിം ലീഗ് മേഖലാ ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ നിര്‍വഹിച്ചു. എം.എസ്.എഫ് മേഖലാ ട്രഷറര്‍ മന്‍സൂ ര്‍ സി.എ അധ്യക്ഷനായി.നിയോജക മണ്ഡലം സെക്രട്ടറി അഫ്‌സല്‍ കൊറ്റരായില്‍, മേഖലാ വൈസ് പ്രസിഡന്റ് ഹാസില്‍ വി.പി, സെ ക്രട്ടറിമാരായ സ്വാലിഹ് പൂളക്കല്‍, സി.ഉമറുല്‍ ഫായിസ്, ഹനാന്‍ പടുകുണ്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കോട്ടപ്പള്ള വാര്‍ഡ് തല ഉദ്ഘാടനം മുസ്ലിം ലീഗ് മേഖലാ വൈസ് പ്രസിഡന്റ് നാണി പൂളക്ക ല്‍ നിര്‍വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!