തച്ചനാട്ടുകര: തെക്കുമുറി വാര്‍ഡ് വികസന സമിതിയുടെ നേതൃത്വ ത്തില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. പദ്ധതിയി ല്‍ നൂറ് ദിനങ്ങള്‍ പൂര്‍ത്തീകരിച്ച തൊഴിലാളികളെ ആദരിച്ചു.2021-22 സാമ്പത്തിക വര്‍ഷത്തില്‍ 35 തൊഴിലാളികളാണ് നൂറ് ദിനങ്ങള്‍ പൂര്‍ത്തീകരിച്ചത്.തൊഴിലാളി സംഗമം തച്ചനാട്ടുകര-2 വില്ലേജ് ഓ ഫീസര്‍ ജോമിനി എം ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം പാര്‍വ്വതി ഹരിദാസ് അധ്യക്ഷയായി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേ ഴ്‌സണ്‍ തങ്കം മഞ്ചാടിക്കല്‍ തൊഴിലാളികളെ ആദരിച്ചു.മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമന്‍കുട്ടി ഗുപ്തന്‍,വാര്‍ഡ് വികസ ന സമിതി കണ്‍വീനര്‍ നിസാര്‍ തെക്കുമുറി,എന്‍ആര്‍ഇജിഎസ് ഓ വര്‍സിയര്‍ കെ.നാസര്‍,സിഡിഎസ് പഞ്ചായത്ത് വൈസ് ചെയര്‍ പേഴ്‌സണ്‍ സി.രാജേശ്വരി,ഒ.രാധാകൃഷ്ണന്‍,സുധാകരന്‍ പൂങ്ങാട്ട്, എ.ശ്രീധരനുണ്ണി,വാര്‍ഡ് എഡിഎസ് മെമ്പര്‍ എന്നിവര്‍ സംസാരിച്ചു.