മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികളുടെ അവകാശമായ ബസ് കണ്‍സഷന്‍ അവര്‍ക്കു നാണക്കേടാണെന്ന് പറഞ്ഞ ഗതാഗത മന്ത്രിക്കെതിരെ യും സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ തയ്യാറെടുക്കുന്ന ബസ് ടിക്കറ്റ് കണ്‍സഷന്‍ വര്‍ദ്ധനവിനെതിരെയും എം.എസ്.എഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മറ്റി രണ്ട് രൂപ പ്രധിഷേധം സംഘടിപ്പിച്ചു. വിദ്യാര്‍ ഥിത്വം നാണക്കേടല്ല, കണ്‍സെക്ഷന്‍ പഠിക്കുന്നവന്റെ അവകാ ശമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ രണ്ട രൂപ ചലഞ്ച് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ പഴേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ എം.എസ്.എഫ് പ്രസിഡന്റ് ഷഫീക് അധ്യ ക്ഷനായി. മണ്ഡലം ട്രഷറര്‍ സഫ്വാന്‍ മുഖ്യ മുഖ്യപ്രഭാഷണം നട ത്തി. സല്‍മാന്‍, അജ്‌നാസ്, സഹല്‍, മിദ്‌ലാജ്, തബ്ഷീര്‍ എന്നിവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി ഷാമില്‍ സ്വാഗതവും, സെക്രട്ടറി സല്‍മാന്‍ നന്ദിയും പറഞ്ഞു.