പാലക്കാട്: വേനൽ കനക്കുന്നതോടെ ദാഹിച്ചു വലയുന്നവരെ സ ഹായിക്കാൻ സിഐടിയു ദാഹജലകേന്ദ്രങ്ങൾ ആരംഭിക്കും. ജില്ല യിലാകെ 500 ദാഹജല കേന്ദ്രങ്ങളാണ് വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുക. ഏപ്രിൽ ആദ്യവാരത്തോടെ ആ രംഭിക്കുന്ന ദാഹജല കേന്ദ്രങ്ങളുടെ പ്രവർത്തനം വിജയിപ്പിക്കുന്ന തിന് എല്ലാ സിഐടിയു അംഗങ്ങളും രംഗത്തിറങ്ങണമെന്ന് സി ഐടിയു ജില്ലാ ഭാരവാഹി യോഗം ആഹ്വാനം ചെയ്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.ബാലൻ പങ്കെടുത്ത യോഗ ത്തിൽ ജില്ലാ പ്രസിഡൻറ് പി.കെ.ശശി അധ്യക്ഷനായി. സെക്രട്ടറി എം.ഹംസ തീരുമാനങ്ങൾ വിശദീകരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി വി.സി.കാർത്യായനി, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ്.ബി.രാജു, എം.പത്മിനി ടീച്ചർ, വി.എ. മുരുകൻ, ടി.എം.ജമീല, എൻ.എൻ.കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.