അലനല്ലൂര്‍: എടത്തനാട്ടുകരക്ക് അഭിമാനമായി വി.പി സുഹൈര്‍ ഇ ന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പില്‍ ഇടം നേടി.വരാനിരിക്കുന്ന സൗഹൃദ മ ത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന ക്യാമ്പിലേ ക്കാണ് താരത്തിന് വിളിയെത്തിയത്.വെള്ളിയാഴ്ച്ച തിരഞ്ഞെടുത്ത 36 അംഗ സ്‌ക്വാഡിലാണ് സൂപ്പര്‍ താരം ഇടം പിടിച്ചത്. ഐ.എസ്. എ ല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി നടത്തിയ മികച്ച പ്രകടന മാണ് താരത്തിനു ദേശീയ ക്യാമ്പിലേക്കുള്ള വാതില്‍ തുറന്നത്. നാ ലു ഗോളുകള്‍ നേടിയ താരം രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കി. സു ഹൈറിന് ദേശീയ ക്യാമ്പിലേക്കുള്ള ക്ഷണമെത്തിയതോടെ ആവേ ശത്തിലാണ് ഫുട്‌ബോള്‍ പ്രേമികളുടെ സ്വന്തം നാടായ എടത്തനാട്ടു കര. താരത്തിന് ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി പേ രാണ് എത്തിയത്. പ്രിയ താരത്തെ ദേശീയ ജേഴ്‌സിയില്‍ കാണാനാ കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് നാടും ഫുട്‌ബോള്‍ പ്രേമികളും. അടു ത്ത ദിവസം തന്നെ ക്യാമ്പിലേക്ക് തിരിക്കുമെന്നും മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സുഹൈര്‍ പറഞ്ഞു.