അഗളി: അട്ടപ്പാടി ആര്‍ജിഎം ഗവ.കോളേജിന് മൈതാനം അനുവ ദിക്കണമെന്ന് കോളേജിലെ അധ്യാപക സംഘടനയായ എകെജിസി ടി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.സി.എസ്. ആര്‍ ഡയറക്ടര്‍ ഡോ.പി.പി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.ആര്‍ രജിത സംഘടനാ റിപ്പോര്‍ട്ടും ,ഡോ.പി അരുണ്‍മോഹന്‍ യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ടും,എം.എസ് ഇന്ദു വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.ജില്ലാ അക്കാദ മിക് കമ്മിറ്റി കണ്‍വീനര്‍ പി.വി കലാധരന്‍ അഭിവാദ്യമര്‍പ്പിച്ചു .പു തിയ ഭാരവാഹികള്‍.:അബ്ദുറഹ്മാന്‍ എ (പ്രസിഡന്റ്), ഡോ.പി.അരു ണ്‍ മോഹന്‍ (സെക്രട്ടറി), എം.എസ് ഇന്ദു (ട്രഷറര്‍), പി.എല്‍ ബിനു (അക്കാദമിക് സബ്കമ്മറ്റി കണ്‍വീനര്‍), വി.അജിത (വനിതാ സബ്ക മ്മറ്റി കണ്‍വീനര്‍)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!