മണ്ണാര്‍ക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അര്‍ഹതപ്പെട്ട വര്‍ക്ക് യഥാസമയം തിരികെ നല്‍കുന്നതിന് സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ വരണാധികാരികളോട് നിര്‍ദ്ദേശി ച്ചു.ഇത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കും മല്‍ സരിച്ചവരില്‍ ആകെ സാധുവായ വോട്ടുകളുടെ ആറിലൊന്നില്‍ കൂടുതല്‍ നേടിയവര്‍ക്കുമാണ് നിക്ഷേപം തിരികെ ലഭിക്കുക.
പത്രിക പിന്‍വലിക്കുകയോ തള്ളുകയോ ചെയ്താലും നിക്ഷേപം തി രികെ ലഭിക്കും. മറ്റ് സ്ഥാനാര്‍ത്ഥികളുടെ നിക്ഷേപം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് കണ്ടുകെട്ടുന്നതിന് വരണാധികാരി നടപടി സ്വീകരിക്കും.മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പത്രിക തള്ളുകയോ പിന്‍വലി ക്കുകയോ ചെയ്യുന്നവര്‍ക്ക് നിക്ഷേപം തിരികെ നല്‍കും. തിരഞ്ഞെ ടുപ്പിനു മുന്‍പ് ഒരു സ്ഥാനാര്‍ത്ഥി മരണപ്പെട്ടാല്‍ നിയമപരമായ അ വകാശിക്കാണ് നിക്ഷേപം കൈമാറുക. മല്‍സരിച്ചവരില്‍ അര്‍ഹ തപ്പെട്ടവര്‍ക്ക് ഫലപ്രഖ്യാപനത്തിനു ശേഷം മൂന്നു മാസത്തിനുള്ളി ലാണ് വരണാധികാരികള്‍ തുക തിരികെ നല്‍കേണ്ടത്.
നിക്ഷേപം സ്ഥാനാര്‍ത്ഥിയുടേയോ അവകാശിയുടേയോ ബാങ്ക് അക്കൗണ്ട് മുഖേനയാണ് കൈമാറുന്നത്. സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി നിശ്ചിത ഫോമില്‍ വരണാധികാരിയ്ക്ക് നല്‍കണം.