തൃശ്ശൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താല്‍ക്കാ ലിക പ്രസിഡന്റായി പി കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറേയിറ്റ് യോഗമാണ് പ്രസിഡ ന്റിന്റെ ചുമതല നല്‍കാന്‍ തീരുമാനിച്ചത്.മലപ്പുറം ജില്ലാ പ്രസിഡ ന്റും സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് പി കുഞ്ഞാ വു ഹാജി.യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സ ര അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് (തൃശ്ശൂര്‍), ട്രഷറര്‍ ദേവസ്യാ മേച്ചേരി (കണ്ണൂര്‍), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പെരിങ്ങമല രാമചന്ദ്രന്‍ (തിരുവന ന്തപുരം), അഹമ്മദ് ഷെരീഫ് (കാസര്‍കോഡ്), എം. കെ. തോമസ് കുട്ടി (കോട്ടയം), കെ. കെ.വാസുദേവന്‍ (വയനാട്), സംസ്ഥാന സെ ക്രട്ടറിമാരായ പി. സി. ജേക്കബ് (എറണാകുളം), എ. ജെ. ഷാജഹാന്‍ (പത്തനംതിട്ട), ദിവാകരന്‍ (ഇടുക്കി), ദേവരാജന്‍ (കൊല്ലം), എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.