തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഡാം തുറന്ന് വെള്ളം വിട്ടതിന് പിന്നാലെ തോടിലൂടെ മാംസ അവശിഷ്ടങ്ങളും ഒഴുകിയെത്തി.മുതുകുര്‍ശ്ശി തമ്പാന്‍ തോടിലൂടെയാണ് ചാക്കില്‍ നിറച്ച നിലയില്‍ കുറച്ച് ഭാഗം പുറത്ത് വെള്ളത്തിലുമായി മാംസ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി യത്.പന്നിമാലിന്യമാണെന്ന് പറയുന്നു.ദിവസങ്ങള്‍ക്ക് മുന്നേ ആരോ കനാലില്‍ തള്ളിയ അവശിഷ്ട്ടങ്ങള്‍ വെള്ളം വന്നപ്പോള്‍ ഒഴുകി യെത്തിയതാണെന്നാണ് കരുതുന്നത്.മുമ്പും ഇതുപോലുള്ള അവ ശിഷ്ട്ടങ്ങള്‍ ഒഴുകിയെത്തിയിട്ടുണ്ട്. ഇടതു കനാല്‍ വഴി തമ്പാന്‍ തോടിലൂടെയെത്തുന്ന വെള്ളത്തെ ഇരുനൂറിലധികം കുടുംബങ്ങ ളാണ് കൃഷിക്കും മറ്റും ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.