അഗളി: മികച്ച വനം ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേ ടി അട്ടപ്പാടിക്കാരന്‍ വി മൂര്‍ത്തി.മണ്ണാര്‍ക്കാട് ഡിവിഷന്‍ അഗളി റേ ഞ്ചിലെ വാച്ചറാണ് മൂര്‍ത്തി.കാട്ടാനകളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും തുരത്തി ഓടിക്കുന്നതിനുള്ള പ്രത്യേക കഴിവുണ്ട് മൂര്‍ത്തി ക്ക്. വനംവകുപ്പ് രജിസ്ട്രര്‍ ചെയ്തിട്ടുള്ള കേസുകള്‍ തെളിയിക്കുന്ന തിലും വന സംരക്ഷണ പ്രവര്‍ത്തികളിലുമെല്ലാം മികവ് തെളിയി ച്ചിട്ടുണ്ട്. സംസ്ഥാന വനം ഉദ്യോഗസ്ഥരില്‍ നിന്നും വിശിഷ്ട സേവന ത്തിന് തിരഞ്ഞെടുത്ത 20 പേരില്‍ ഒരാളാണ് ഇദ്ദേഹം. ഇടംപിടിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും അഞ്ചും കൊല്ലം, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നും നാല് വീതവും തൃശൂര്‍ ജില്ലയില്‍ നിന്ന് മൂന്ന് പേരുമാണ് അര്‍ഹത നേടിയത്. വിശിഷ്ട സേവന മെഡല്‍ നേ ടിയ മൂര്‍ത്തിയെ ആദിവാസി ഉദ്യോഗസ്ഥ കൂട്ടായ്മയായ ‘നമ്മുക്ക് സംഘടിക്കാം’ അനുമോദന ഫലകവും, പൊന്നാട അണിയിച്ച് ആ ദരിച്ചു.അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ പാടവയല്‍ ഊരുകാരനായ മൂര്‍ത്തി ആദിവാസി ഇരുള വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ഭാര്യ സരസു കുടുംബശ്രീയിലെ താത്ക്കാലിക ജീവനക്കാരിയാണ്. മക്ക ള്‍: അഭിഷേക്, അനുശ്രീ.