അഗളി: ഇറാനിലെ കിഷ് ഐലന്റില്‍ നടക്കുന്ന വെസ്റ്റ് ഏഷ്യന്‍ പാരാ ആംമ്പ്യൂട്ടി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ഫുട് ബോള്‍ ടീമില്‍ ഇടം നേടിയ അട്ടപ്പാടി സ്വദേശി മനു പി മാത്യുവിന് സഹായ ഹസ്തവുമായി എന്‍ വൈ സി ജില്ലാ കമ്മിറ്റി.സാമ്പത്തിക സഹായം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് മാസ്റ്റര്‍ കൈമാറി.എന്‍സിപി ജില്ലാ സെക്രട്ടറി സലോമി ടീച്ചര്‍,എന്‍ എസ് സി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ബാദുഷ പി സി,പ്രസാദ്,ഹസിന്,ജൗഹര്‍ എന്നിവര്‍ സം ബന്ധിച്ചു.ടൂര്‍ണമെന്റിനായി പോകാന്‍ മനു നേരിടുന്ന സാമ്പത്തി ക പ്രായസമറിഞ്ഞാണ് എന്‍വൈസി സഹായവുമായി എത്തിയത്. മാര്‍ച്ച് അഞ്ച് മുതല്‍ 9 വരെയാണ് മത്സരം.വിജയികളായാല്‍ ഒ ക്ടോബറില്‍ തുര്‍ക്കിയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് മത്സരത്തി ലേക്കുള്ള യോഗ്യത കൂടി നേടും.2019ല്‍ തൃശ്ശൂരില്‍ വച്ച് നടന്ന ട്രയ ല്സില് വെച്ചാണ് മനുവിന് സെലക്ഷന് ലഭിച്ചത്.