ചിറ്റൂര്‍: എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കും സബ്‌സിഡി എ ത്തിക്കുക ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. നടപ്പാക്കുന്ന സൗര സബ്സിഡി പുരപ്പുറ പദ്ധതിയില്‍ പരമാവധി ആളുകള്‍ പങ്കാളികളാകണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.സൗരപുരപ്പുറ പദ്ധതി സ്‌പോട്ട് രജിസ്ട്രേഷ ന്‍ ഉദ്ഘാടനം ചിറ്റൂരില്‍ നിര്‍വ്വഹിക്കുകയാരുന്നു മന്ത്രി. പരമാവധി മുതല്‍മുടക്ക് കുറയ്ക്കുന്നതിനായാണ് കെ.എസ്.ഇ.ബി. എല്‍.എം. എന്‍.ആര്‍.ഇ,തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നി വ സംയുക്തമായി പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ വൈദ്യു തി നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സൗര പുരപ്പുറ പദ്ധതി വീ ടുകളില്‍ നടപ്പാക്കുന്നതോടെ വീട്ടു ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. വീടുകളിലെ സാധാരണ വൈദ്യുതി ആവശ്യത്തിന് പുറമേ പാചകം, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജി ങ്, തുടങ്ങി വൈദ്യുതി ആവശ്യങ്ങളെല്ലാം സോളാര്‍ വൈദ്യുതിയി ലൂടെ ആളുകള്‍ക്ക് കുറഞ്ഞ ചിലവില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയു മെന്ന് മന്ത്രി പറഞ്ഞു.

മുന്‍പ് 4000 രൂപ വരെ സ്വന്തം വീട് ആവശ്യത്തിന് വൈദ്യുതി ബില്ല് നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ സൗര പുരപ്പുറപദ്ധതി നടപ്പാക്കിയ ശേഷം വീട്ടിലെ വൈദ്യുതി ചെലവ് ലാഭിച്ചതിനോടൊപ്പം ഏകദേ ശം 1500 രൂപയോളം കൂടുതല്‍ ലഭിക്കുന്നതായ സ്വന്തം അനുഭവം മന്ത്രി പങ്കുവച്ചു. വൈദ്യുതി വകുപ്പ് ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍ പ്പെടുത്തി നടപ്പാക്കുന്ന സൗരപുരപ്പുറ സൗരോര്‍ജജ പദ്ധതി രണ്ടാം ഘട്ട ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അംഗമാവാനുള്ള സ്‌പോട്ട് രജി സ്ട്രേഷന്‍ പരിപാടിയില്‍ കെ.എസ്.ഇ.ബി.എം പാനല്‍ ചെയ്ത 37 ക മ്പനികളുടെ സ്റ്റാളുകളുമുണ്ടാരുന്നു. ആളുകള്‍ക്ക് സ്റ്റാളുകള്‍ സന്ദ ര്‍ശിച്ച് ഇഷ്ടപെട്ട കമ്പനികളില്‍ സ്‌പോട്ട് രജിസ്ട്രേഷന്‍ നടത്താനു ള്ള സൗകര്യം ഒരുക്കിയിരുന്നു. സംസ്ഥാനത്തെ സൗരോര്‍ജ വൈ ദ്യുതി ഉത്പാദനശേഷി ആയിരം മെഗാവാട്ടില്‍ എത്തിക്കുക ല ക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌പോട്ട് രജിസ്ട്രഷന്‍ നടത്തു ന്നവര്‍ക്കാണ് സൗരനിലയം സ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കുന്നത്. സബ്സിഡി പദ്ധതി പ്രകാരം മൂന്ന് കിലോവാട്ട് വരെ 40 ശതമാനം സ ബ്സിഡിയും മൂന്ന് മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനം സബ്സി ഡിയും ലഭിക്കും. വായ്പ സൗകര്യത്തിന് ബാങ്കുകളുടെ സൗകര്യവും ലഭിക്കും.

ഒരു കിലോവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിനാ യി തണലില്ലാത്ത 100 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം ആവശ്യമാണ്. ഒരു കി ലോ വാട്ട് നിലയത്തില്‍ നിന്നും ഒരു ദിവസം ശരാശരി നാല് യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. നിലവില്‍ സബ്‌ സിഡിയി ല്ലാതെ സ്വന്തമായി നിലയം സ്ഥാപിക്കണമെങ്കില്‍ പൊതു വിപണി യില്‍ ഒരു കിലോ വാട്ടിനു ശരാശരി 65000- 75000 രൂപ ചെലവ് വരു ന്നുണ്ട്. എന്നാല്‍ കെഎസ്ഇബി ലിമിറ്റഡ് വളരെ കുറഞ്ഞ തുക യ്ക്കാണ് നിലയം സ്ഥാപിക്കുന്നത്. നിലയത്തിന്റെ ഉടമസ്ഥതയും ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും ഉപഭോക്താവിന് തന്നെയായിരിക്കും. ഉപഭോഗം കഴിഞ്ഞ് ഗ്രിഡിലേക്ക് പ്രവഹിക്കുന്ന അധിക വൈദ്യുതിക്ക് കെ.എസ്. ഇ .ബി തിരികെ പണം നല്‍കും.

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി യില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടറുമായ വി. മുരുകദാസ്, വൈസ് പ്രസിഡന്റ് സു ജാത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എസ്. അനീഷ, രേവതി ബാബു, എം സതീഷ്, റിഷാ പ്രേംകുമാര്‍, പി. ബാലഗംഗാധരന്‍, ജോ സി ബ്രിട്ടോ, എസ്.പ്രിയദര്‍ശനി, ജില്ലാ പഞ്ചായത്തംഗങ്ങളായ മിനി മുരളി, എം പത്മിനി, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരാ യ ജെ മഹേഷ്, സിന്ധു, കെ. മണികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അം ഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, കെ.എസ്.ഇ.ബി. എല്‍ സൗര പദ്ധതി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ജെ. മധുലാല്‍, കെ.എസ്. ഇ.ബി ലിമിറ്റഡ് ഡയറക്ടര്‍ ആര്‍. സുകു തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!