അലനല്ലൂര്‍: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സ ഹായം തേടുന്നു. അലനല്ലൂരില്‍ ഓട്ടോ ഡ്രൈവറായിരുന്ന കാരയി ലെ പ്രിയാനിവാസില്‍ സുരേഷ് ബാബുവാണ് സുമനസ്സുകളുടെ ക നിവ് കാത്തുകഴിയുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യുവാ വിന്റെ ഇരുവൃക്കകളും തകരാറിലായതറിയുന്നത്. മരുന്നിന്റെ സഹായത്തോടെ കഴിഞ്ഞമാസം വരെ മുന്നോട്ട് പോയെങ്കിലും പി ന്നീട് ഡോക്ടര്‍മാര്‍ ഡയാലിസിസ് നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ വൈകാതെ തന്നെ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരി ക്കുന്നത്.
30 ലക്ഷത്തിലധികം രൂപയാണ് ശാസ്ത്രക്രിയക്കും തുടര്‍ ചികിത്സ ക്കുമായി കണക്കാക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ച് അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം പോറ്റിയിരുന്ന സുരേഷ് ബാബു വിനും കുടുംബത്തിനും ചികിത്സാ ചെലവ് താങ്ങാവുന്നതിലും അ പ്പുറമാണ്. യുവാവിന്റെ ദയനീയ സാഹചര്യം മനസ്സിലാക്കി ചികി ത്സാ ചെലവ് കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ എന്‍.ഉമര്‍ ഖത്താബ് ചെയര്‍മാനും, വാര്‍ഡ് അംഗം വിജയലക്ഷ്മി ക ണ്‍വീനറും, നിസാര്‍ പൊന്നേത്ത് ട്രഷററുമായ സുരേഷ് ബാബു ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചി ട്ടുണ്ട്.
അലനല്ലൂര്‍ കേരള സ്റ്റേറ്റ് കോ.ഓപ്പറേറ്റീവ് ബാങ്കില്‍ ‘സുരേഷ് ബാബു സഹായ നിധി’ എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് ന മ്പര്‍: 02801110000227. IFSC Number: UTIB0SPKD21. ഗൂഗിള്‍ പേ: 09846074282. കുടുതല്‍ വിവരങ്ങള്‍ക്ക്: 9447841521, 9447605428.