മണ്ണാര്‍ക്കാട് : ആസ്ത്മ, അലര്‍ജി, കോവിഡാനന്തര ബുദ്ധിമുട്ടുകള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി വിവിധ രോഗങ്ങള്‍ അലട്ടുന്നവര്‍ ക്കായി മണ്ണാര്‍ക്കാട് സി വി ആര് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.പ്രശസ്ത ആരോഗ്യ വിദഗ്ധ ന് ഡോ നൗഫല്‍ ചൂരിയത്ത് ക്യാമ്പിന് നേതൃത്വം നല്കി. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഒരുക്കിയ പ്രത്യേക ക്യമ്പില്‍ പങ്കെടുക്കുന്ന വര്‍ക്ക് സൗജന്യ പരിശോധനക്ക് പുറമെ വിവിധ ടെസ്റ്റുകള്‍ക്ക് അന് പത് ശതമാനം കിഴിവും ചികിത്സ ആനുകൂല്യങ്ങളും നല്‍കിയിരു ന്നു.രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് രണ്ട് മണി വ രെ നീണ്ടു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ക്യാമ്പിന് സി.വി.ആര് ഹോസ്പിറ്റല്‍ സി.എ.ഒ സുരേഷ് ബാബു,ജനറല്‍ മാനേജ ര്‍മാരായ അബ്ദുല്‍ സത്താര്‍,പ്രീതി എന്നിവര്‍ നേതൃത്വം നല്കി.