പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്ര ട്രേഡ് യൂ ണിയനുകള്‍ ഫെബ്രുവരി 23,24 തീയതികളില്‍ ആഹ്വാനം ചെയ്തിട്ടു ള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂ ണിയന്‍ ജില്ലാ നേതൃയോഗം തൊഴിലാളികളോട് ആഹ്വാനം ചെയ്തു. എല്ലാ തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരണമെന്നും, കടക മ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും വ്യാ പാരികളും പൊതുജനങ്ങളും പണിമുടക്ക് വിജയിപ്പിക്കാന്‍ സഹക രിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പണിമുടക്കും അനുബന്ധ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കാന്‍ ജില്ലയിലെ തൊഴിലാളി സമൂഹം ഒന്നടങ്കം മുന്നിട്ടിറങ്ങണമെന്ന് യോഗം ആഹ്വാനം ചെയ്തു.സിഐടി യു ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.സി.ജയപാലന് അധ്യക്ഷനായി. സിഐടി യു ജില്ലാ സെക്രട്ടറി എം.ഹംസ, ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് മനോജ് ചിങ്ങന്നൂര്‍, എച്ച്എംഎസ് നേതാവ് എ.രാമചന്ദ്രന് തുടങ്ങിയ വര് സംസാരിച്ചു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അ ച്യുതന്‍ സ്വാഗതം പറഞ്ഞു.