കുമരംപുത്തൂര്‍: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി സ്പോണ്സര് ചെ യ്ത പിആര്‍എസ്സി നെച്ചുള്ളി രണ്ടാമത് അഖില കേരള വോളീബോ ള്‍ ടൂര്‍ണമെന്റ് സമാപിച്ചു.വിവിധ ജില്ലകളില്‍ നിന്ന് എട്ടു ടീമുകള്‍ പങ്കെടുത്തു.അര്‍ബന്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ് സ്പോണ്സര് ചെയ്ത 15000 രൂപ ഫസ്റ്റ് പ്രൈസ് മണിക്കും ഡിവൈഎഫ്ഐ നെച്ചുള്ളി യൂ ണിറ്റ് സ്പോണ്സര് ചെയ്ത വിന്നേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള വാ ശിയേറിയ മത്സരത്തില്‍ ഫ്രണ്ട് വട്ടുള്ളി പട്ടാമ്പി ഒന്നാം സമ്മാനത്തി ന് അര്‍ഹരായി.യൂത്ത് ലീഗ് നെച്ചുള്ളി മേഖല കമ്മിറ്റി സ്പോണ്സര് ചെയ്ത 10000 രൂപ റണ്ണേഴ്സ് പ്രൈസ് മണിയും മേലേതില്‍ കാറ്ററിംഗ് സ ര്‍വീസ് സ്പോണ്സര് ചെയ്ത റണ്ണേഴ്സ് ട്രോഫിയും അയാന് ബ്യൂട്ടിആന് ഡ് ഫുട്വെയര് അലനല്ലൂര്‍ ഏറ്റുവാങ്ങി.
മത്സരം മുന്‍ മണ്ണാര്‍ക്കാട് അസിസ്റ്റന്‍ഡ് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി നാസര്‍ ഉദ്ഘാടനം ചെയ്തു.അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേ ജിങ് ഡയറക്ടര്‍ അജിത് പി കെ മുഖ്യാതിഥിയായിരുന്നു. കുമരം പു ത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുത്തനിയില്‍ കാദര്‍ ,രാജന് ആമ്പാടത്ത് എന്നിവര്‍ സംസാരിച്ചു.ടൂര്‍ണമെന്റ് കണ്‍വീനര്‍ ജൂ ഷൈന്‍ കമ്മറ്റി ഭാരവാഹികളായ മാനു റിയാസ്,ഹാരിസ്,ഹംസ ജംഷീര്‍,രജീഷ്,സവാദ്,ആഷിഫ് ,മുത്തലിബ്,ജുനൈസ് ,നസ്ബാന്‍ എന്നിവര്‍ പങ്കെടുത്തു.ചടങ്ങില്‍ ക്ലബ് സെക്രെട്ടറി അന്‍ഷാദ് തോ ട്ടശേരി സ്വാഗതം പറഞ്ഞു.