അലനല്ലൂര്‍: നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ ഫാ സിസത്തിന്റെ ശൈലിയിലേക്ക് മാറുകയാണെന്ന് വിസ്ഡം സ്റ്റുഡ ന്റ്‌സ് മണ്ഡലം തര്‍ബിയ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കാലികപ്രസക്തമായ വിഷയങ്ങളില്‍ വികാരത്തിനപ്പുറം വിവേ കത്തോടുകൂടിയുള്ള പഠനങ്ങളും ചര്‍ച്ചകളുമാണ് ആവശ്യമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ഡലം പ്ര സിഡന്റ് ഷഹീര്‍ അല്‍ ഹികമി അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ടി. കെ ത്വല്‍ഹത്ത് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നൂറുദ്ധീന്‍ സ്വലാഹി, സെക്രട്ടറി ഡോ.ഷഹബാസ്, കെ.അബ്ബാസ്, ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് ഷഹിന്‍ഷാ, സെക്രട്ട റി റിഷാദ് പൂക്കാടഞ്ചേരി, അബ്ദുല്ല സലഫി, ഹസ്സന്‍ അന്‍സാരി, കെ. വി മുഹമ്മദാലി സലഫി, ഷഫീഖ് സ്വലാഹി, ശരീഫ് കാര, അബ്ദുല്ല അല്‍ ഹികമി, കെ.പി സുല്‍ഫിക്കര്‍ പാലക്കാഴി, എന്‍.എം ഇര്‍ഷാദ് അസ്ലം, അഷ്‌റഫ് അല്‍ ഹികമി, സാജിദ് പുതുനഗരം, എം.സുധീര്‍ ഉമ്മര്‍, ടി.കെ സ്വദഖത്തുല്ല, ഷാഫി അല്‍ ഹികമി, ഷാനിബ് കാര എന്നിവര്‍ സംസാരിച്ചു.