മണ്ണാര്‍ക്കാട്: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ ആരംഭിക്കുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ച് മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാ ക്കണമെന്ന് കെഎസ്എസ്പിയു മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.യൂണിറ്റിന്റെ 30-ാം വാര്‍ഷിക സമ്മേളനം ജനുവരി 22ന് പെന്ഷന് ഭവനില്‍ നടത്തും.നാടക രംഗത്ത് അമ്പത് വര്‍ഷം പൂ ര്ത്തിയാക്കിയ കെപിഎസ് പയ്യനെടം,വൈലോപ്പിള്ളി സംസ്കൃതി ഭവന് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച വൈലോപ്പിള്ളി കവിതാ ലാപന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗായത്രി എന്നിവരെ സമ്മേളനത്തില്‍ അനുമോദിക്കാനും യോഗ ത്തില്‍ തീരുമാനമായി.
ജില്ലാ കമ്മിറ്റി അംഗം ഗോപിനാഥന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂ ണിറ്റ് പ്രസിഡന്റ് സി രാമചന്ദ്രന് അധ്യക്ഷനായി.സെക്രട്ടറി എം ചന്ദ്രദാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പിഎ ഹസ്സന് മുഹമ്മദ് വരവു ചെലവു കണക്കും അവതരിപ്പിച്ചു.ബ്ലോക്ക് സെക്രട്ടറി കെ മോഹന്‍ദാസ്,പി രാമചന്ദ്രന്,ആര് ചാമുണ്ണി,എ.വി.ചിന്നമ്മ,കെ ഗോ പാലന് കുട്ടി,കെ പി ബാലഗോപാലന് കുട്ടി,പി നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.