പാലക്കാട്‌: ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂലി നിലവിലു ള്ള നിരക്കി ല്‍ നിന്നും 14 ശതമാനം വര്‍ധിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പായതാ യി ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) അറിയിച്ചു. 2022 ജനുവരി ഒന്നു മുതല്‍ 2023 ഡിസംബര്‍ 31 വരെയാണ് പുതിയ കരാ റിന്റെ കാലാവധി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷ ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ടി കെ ജയചന്ദ്രന്‍, തൊഴിലാളികളെ പ്രതിനിധീകരിച്ച് കെ അപ്പു, എം. എസ് സ്‌കറിയ, എച്ച് മുബാറക്ക്, ടി കെ പത്മനാഭന്‍, ആര്‍ സുന്ദരന്‍, ആര്‍ നാരായണന്‍, എം എ മുസ്തഫ, ബി വിജയന്‍, കെ വേലു, കെ മാ ണിക്യന്‍, വി മാധവന്‍, എം ദണ്ഡപാണി, വി ശെല്‍വന്‍, തൊഴില്‍ ഉട മകളെ പ്രതിനിധീകരിച്ച് സുബിന്‍സണ്‍ പി സൈമണ്‍, എം.എസ് സിറാജ്, സി ഗുരുവായൂരപ്പന്‍, സി വി ജെയിംസ്, പി എസ് സിംപ്‌സ ണ്‍, പി ഇ തങ്കച്ചന്‍, എം കെ രാജന്‍, ആര്‍ പ്രകാശന്‍, സി സന്തോഷ് കുമാര്‍, വി പി കൃഷ്ണകുമാര്‍, കാജാ സുലൈമാന്‍, എസ് അബ്ദുല്‍ റഷീദ്, രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!