മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 24995 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 7 ആരോഗ്യ പ്രവര്‍ത്തകരും 11 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 1831 പേര്‍ ഒന്നാം ഡോസും 16690 പേര്‍ രണ്ടാം ഡോസുമടക്കം 18521 പേരും,45 വയസ്സിനും 60നും ഇടയിലു ള്ളവരില്‍ 367 പേര്‍ ഒന്നാം ഡോസും 4444 പേര്‍ രണ്ടാം ഡോസുമട ക്കം 4811 പേരും, 60 വയസിനു മുകളിലുള്ളവരില്‍ 124 പേര്‍ ഒന്നാം ഡോസും 1521 പേര്‍ രണ്ടാം ഡോസുമടക്കം 1645 പേരും കോവിഷീല്‍ ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇന്ന് ആകെ 208 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്: ഇ തില്‍18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 175 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 27 പേരും,അറുപതു വയസ്സിനു മുകളിലു ള്ള 6 പേരും വീതം രണ്ടാം ഡോസും കുത്തിവെപ്പെടുത്തു.
ഇതു കൂടാതെ 9 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 3 പേര്‍ ഒന്നാം ഡോസും 5 പേര്‍ രണ്ടാം ഡോസും 60 വയസ്സിനു മുകളിലുള്ള ഒരാളുമാണ് കു ത്തിവെപ്പെടുത്തിരിക്കുന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു