മണ്ണാര്‍ക്കാട്: 46 കാരിയുടെ ഗര്‍ഭാശയത്തില്‍ നിന്നും 2.500 കിലോ ഗ്രാം ഭാരമുള്ള മുഴ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ശസത്ര ക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.പ്രമുഖ സീനിയര്‍ ഗൈ നക്കോളജിസ്റ്റ് ഡോ.ആസ്യ കെ നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഴ നീക്കം ചെയ്തത്.വയറുവേദനയെ തുടര്‍ന്നാണ് യുവ തി ചികിത്സ തേടിയത്.സ്‌കാന്‍ ചെയ്ത് നോക്കിയപ്പേഴാണ് ഗര്‍ഭാശയ ത്തില്‍ മുഴയുള്ളതായി കണ്ടെത്തിയത്.തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.രോഗിയുടെ ആരോഗ്യ നില തൃപ്തികര മാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസവും ഒരു യുവതിയുടെ ഗര്‍ഭാശയത്തില്‍ നിന്നും മൂന്ന് കിലോ ഭാരമുള്ള മുഴ ഡോ.ആസ്യ കെ നാസറിന്റെ നേതൃത്വത്തി ലുള്ള വിദഗ്ദ്ധ സംഘം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ചികിത്സ തേ ടിയ യുവതിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭാശ യത്തില്‍ മുഴ കണ്ടെത്തിയത്.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 49കാ രിയായ വീട്ടമ്മയുടെ വയറ്റില്‍ നിന്നും 14 കിലോ ഭാരമുള്ള അണ്ഡാ ശയ മുഴ വിജയകരമായി മദര്‍കെയര്‍ ആശുപത്രിയില്‍ ശസ്ത്രക്രി യയിലൂടെ നീക്കം ചെയ്തിരുന്നു.