കോട്ടപ്പുറം : തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ തിറമഹോ ത്സവത്തിന് മുന്നോടിയായി നടക്കുന്ന അവസാന പരിശീലന കളരിയുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.പൂതനും തറയും കലാകാരന്മാര്‍ക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ അനുവദി ക്കണമെന്നും,നമ്മുടെ സംസ്‌ക്കാരം,ചരിത്രം എന്നിവയുമായി അഭേ ദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരം അനുഷ്ഠാന കലകള്‍ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.അരവിന്ദാ ക്ഷന്‍ ,കരിമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രാജരത്‌നം, ചന്ദ്രമോഹന്‍ ,അങ്കപ്പന്‍ മാസ്റ്റര്‍, ശോഭരാജ് ,ഹര്‍ജിത് തിരൂര്‍, ജ്യോതി ഷ് ,അഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.