കോട്ടോപ്പാടം:വിദ്യാഭ്യാസ,സാമൂഹിക,സാംസ്കാരിക ഉന്നമനവും മുന്നേറ്റവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘ ടനയായ ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം കോട്ടോപ്പാടത്ത് ആരംഭിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ശിലാ സ്ഥാപനം നടത്തി.
![](http://unveilnewser.com/wp-content/uploads/2021/12/WhatsApp-Image-2021-12-13-at-17.51.50-1024x461.jpeg)
എം.പി.ഹംസഹാജി സംഭാവനയായി നല്കിയ 3 സെന്റ് ഭൂമിയിലാ ണ് ആധുനിക സൗകര്യങ്ങളോടെ സൊസൈറ്റിയുടെ ഓഫീസും അ നുബന്ധമായി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായുള്ള റഫറന്‍സ് ലൈബ്രറി,റീഡിങ്ങ് റൂം, എഡ്യൂക്കേഷണല്‍ ഹെല്പ് ഡെസ്ക്,സെമിനാര്‍ ഹാള്‍, തൊഴില്‍ പരിശീലന കേന്ദ്രം, രോഗികള്‍ ക്കായി മെഡിക്കല്‍ എക്യുപ്മെന്റ്സ് ആന്റ് പാലിയേറ്റീവ് കെയര്‍ തുടങ്ങിയവ രണ്ടു നിലകളിലായി പണികഴിപ്പിക്കുന്നത്.
![](http://unveilnewser.com/wp-content/uploads/2021/12/WhatsApp-Image-2021-12-13-at-17.49.09-1024x470.jpeg)
ചടങ്ങില്‍ എന്‍.ഷംസുദ്ദീന് എം.എല്‍. എ മുഖ്യാതിഥിയായി.ഗേറ്റ്സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാ ഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ മുഖ്യ പ്രഭാഷ ണം നടത്തി.കണ്‍വീനര്‍ ഇ.റഷീദ് പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പി ച്ചു.ഗേറ്റ്സ് ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം,ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് അക്കര ജസീന,വൈസ് പ്രസിഡണ്ട് ശശി ഭീമനാട്, അരിയൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡണ്ട് അഡ്വ.ടി.എ.സിദ്ദീഖ്,ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,പാറശ്ശേരി ഹസ്സന്, സി .ജെ.രമേഷ്,ഹബീബ് ഫൈസി കോട്ടോപ്പാടം, എ.പി.ജലീല്‍ ഫൈ സി,പി. സൈനുദ്ദീന്‍, എന്‍.അയമുട്ടിഹാജി,എം.മുഹമ്മദലി മിഷ്ക്കാ ത്തി,പാറയില്‍ മുഹമ്മദലി,പടുവില്‍ കുഞ്ഞുമുഹമ്മദ്, കെ.വിനീത, കെ.ടി.അബ്ദുള്ള,ഒ.നാസര്‍,എന്‍.അബൂബക്കര്‍,സി.കെ.സുബൈര്‍,നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് എം.പി.സാദിഖ്,സിദ്ദീഖ് പാറോക്കോട്, സലീം നാലകത്ത്, കെ.മൊയ്തുട്ടി, എ.കെ.കുഞ്ഞയമു, ഒ.മുഹമ്മദലി, നാസര്‍ പുളിക്കല്‍,റഷീദ് മുത്തനില്‍, മുനീര്‍ താളിയില്‍ സംസാരി ച്ചു.
![](http://unveilnewser.com/wp-content/uploads/2021/12/SHANTHIGIRI-PORTAL-copy-1024x246.jpg)