തച്ചനാട്ടുകര : മുസാബഖ മണ്ണാര്‍ക്കാട് മേഖലാ കലാമേളയില്‍ കൊ ടക്കാട് റെയ്ഞ്ച് ഓവറോള്‍ ചാമ്പ്യന്മാരായി.ചങ്ങലീരി റെയിഞ്ച് ഓ വറോള്‍ രണ്ടാം സ്ഥാനവും മണ്ണാര്‍ക്കാട് റെയിഞ്ച് മൂന്നാം സ്ഥാന വും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തില്‍ ചങ്ങലീരി, കൊടക്കാട്, അലനല്ലൂര്‍ യഥാകൃമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാ ക്കി. സബ്ജൂനിയര്‍ മണ്ണാര്‍ക്കാട് റെയിഞ്ചിലെ മുഹമ്മദ് സ്വാലിഹ്, ജൂനിയര്‍ മണ്ണാര്‍ക്കാട് റെയിഞ്ചിലെ മുഹമ്മദ് അഫ്‌നാന്‍, സീനിയര്‍ കൊടക്കാട് റെയിഞ്ചിലെ സാബിത്ത് ടി.കെ, സൂപ്പര്‍ സീനിയര്‍ കോ ട്ടോപ്പാടം റെയിഞ്ചിലെ ബിശ്‌റ്, മുഅല്ലിം കൊടക്കാട് റെയിഞ്ചിലെ മുഹമ്മദ് ശരീഫ് ഫൈസി എന്നിവര്‍ കലാ പ്രതിഭകളായി.

നാട്ടുകല്‍ ഐ.എന്‍.ഐ.സി യില്‍ നടന്ന കലാമേളയില്‍ മണ്ണാര്‍ക്കാ ട്, ചങ്ങലീരി, കൊടക്കാട്, അലനല്ലൂര്‍, തച്ചനാട്ടുകര, പെമ്പ്ര, കോട്ടോ പ്പാടം, കുമരം പുത്തൂര്‍ എന്നീ എട്ട് റെയിഞ്ചുകളില്‍ നിന്നായി മു ന്നൂറിലധികം മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ സി.മുഹമ്മദലി ഫൈസി പതാക ഉയര്‍ത്തി. നാല് വേദി കളിലായി രാവിലെ ഒന്‍പതിന് തുടങ്ങിയ പരിപാടി വൈകുന്നേരം ആറ് മണിക്ക് സമാപിച്ചു.

സമാപന യോഗത്തിന്റെ ഉദ്ഘാടനവും ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് ട്രോഫി വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കള ത്തില്‍ നിര്‍വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് സി.മുഹമ്മദാലി ഫൈസി അധ്യക്ഷനായി.സയ്യിദ് ഹുസൈന്‍ ത ങ്ങള്‍ കൊടക്കാട്, മുസ്തഫ അശ്റഫി കക്കുപ്പടി,ശമീര്‍ ഫൈസി കോട്ടോപ്പാടം,തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം,സംസം ബശീര്‍, എം.എസ് അലവി, പി.കെ.എസ് തങ്ങള്‍ വട്ടമ്പലം, ഐ മുഹമ്മദ്, നാസര്‍ കാളന്മാറ, സി.എം. അലി മൗലവി, സി. അബൂബക്കര്‍, കരിമ്പനക്കല്‍ ഹംസ, ഇല്ല്യാസ് കുന്നും പുറം, മായിന്‍ ഫൈസി, സലീം കമാലി, നിസാര്‍ ഫൈസി, ഹനീഫ ഫൈ സി, മുസ്തഫ അന്‍വരി, ബശീര്‍ ബാഖവി, റശീദ് ആനക്കയം, മുബ ശീര്‍ കരുവാരക്കുണ്ട് ,മുഹമ്മദാലി അന്‍വരി,സകരിയ്യ കമാലി, സൈനുദ്ധീന്‍ അണ്ണാന്‍തൊടി തുടങ്ങിയവര്‍ പങ്കെടുത്തു. സുലൈ മാന്‍ ഫൈസി മുണ്ടേക്കരാട് സ്വാഗതവും കബീര്‍ അന്‍വരി നാട്ടു കല്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!