പാലക്കാട്:ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ വിവി ധ തസ്തിക കളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓ ഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.എ.എല്‍.എസ്. പിയില്‍ ബിരുദവും ഡി.എച്ച്.എല്‍.എസ് ആര്‍.സി.ഐ രജിസ്‌ട്രേ ഷനും നിര്‍ബന്ധം. വേതനം 20000 രൂപ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് ജി.എന്‍.എം/ ബി.എസ്.സിയാ ണ് യോഗ്യത. ബി.സി.സി.പി.എന്‍ കോഴ്‌സ് കെ.എന്‍.സി രജിസ്‌ട്രേ ഷന്‍ നിര്‍ബന്ധം. വേതനം 17000 രൂപ.
2021 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം തെളി യിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഡിസം ബര്‍ നാലിന് രാവിലെ 9.30 ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491-2504695.